KOYILANDY DIARY.COM

The Perfect News Portal

ജാതിയുമല്ല മതവുമല്ല മനുഷ്യനാണ് വലിയവൻ; ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

കൊയിലാണ്ടിയിലെ കലാ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ റെഡ് കർട്ടൻ്റെ സുവർണ ജൂബിലി ഉദ്ഘാടനവും കായലാട്ട് രവീന്ദ്രൻ കെ പി എ സി യുടെ അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജാതിയോ മതമോ അല്ല മനുഷ്യനാണ് വലിയവൻ. പുതിയ കാലത്തെ ഇരുട്ടിൻ്റെ ശക്തികളെ പ്രതിരോധിക്കാൻ കഴിയുന്നവരായിരിക്കണം സാംസ്ക്കാരിക പ്രവർത്തകർ. നല്ല സമൂഹ സാംസ്കാരിക പ്രവർത്തനങ്ങൾക്കേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷയായിരുന്നു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത് സ്വാഗതം പറഞ്ഞു. വി ടി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ വിജയൻ എം എൽ എ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, മുൻ എം എൽ എ പി വിശ്വൻ, സി വി ബാലകൃഷ്ണൻ, വി പി ഇബ്രാഹിം കുട്ടി, സി സത്യചന്ദ്രൻ, വി കെ രവി, അഡ്വ. സുനിൽ മോഹൻ, രാഗം മുഹമ്മദലി, കെ കെ സുധാകരൻ എന്നിവർ സംസാരിച്ചു.
ഏകപാത്ര നാടക അഭിനേതാവ് അലി അരങ്ങാടത്തിനേയും തുടർച്ചയായി 24 വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി വി എച്ച് എസ് കൊയിലാണ്ടിയിലെ കുട്ടികളേയും കളിപ്പുരയിൽ രവീന്ദ്രനേയും ഇ കെ വിജയൻ എം എൽ എ. സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ പെട്ട 50 പേർ 50 മൺചെരാതുകൾ കൊളുത്തി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കബീർ ഇബ്രാഹിം അവതരിപ്പിച്ച ഗസലും അരങ്ങേറി.
Share news