മലയാളികളുടെ പ്രിയങ്കരനായ നടൻ ശ്രീനിവാസൻ അന്തരിച്ചു
മലയാള സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മലയാളി മനസുകളിൽ എന്നും ഓർത്തു വയ്ക്കാനായി ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകിയ ശേഷമുള്ള താരത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് എല്ലാവരും. ഇരുനൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 1984-ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സന്ദേശവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമെല്ലാം ഇന്നും മലയാളികൾ ഓർമയിൽ സൂക്ഷിക്കാൻ കാരണം അത് തന്നെയാണ്.




