മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് അക്രമത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു

മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് അക്രമം. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിൽ നാളെ പഠിപ്പ് മുടക്ക് സമരം. എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം റംഷാനയെ നിലത്തിട്ട് ചവിട്ടുകയും റംഷാനയെ താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ പഠിപ്പ് മുടക്ക് സമരം.
