മലബാർ കോളജ് ബിബിഎ വിഭാഗം“ഗോ പേ ഓട്ടോ” പരിപാടി സംഘടിപ്പിച്ചു

മൂടാടി: മൂടാടി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാരിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി മലബാർ കോളജ് ബിബിഎ ഡിപ്പാർട്ട്മെൻ്റ് ”ഗോ പേ ഓട്ടോ” പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. കെ.എം നസീർ, വൈസ് പ്രിൻസിപ്പാൾ ശാഹിറ എം. കെയും രണ്ട് ഘട്ടങ്ങളിലായി ഡ്രൈവർമാർക്ക് ഗൂഗിൾ പേ സ്കാനിംഗ് കോഡുകൾ വിതരണം ചെയ്തു.

ഓട്ടോ ഡ്രൈവർ പ്രതിനിധി ബിനു പി ആശംസകൾ അറിയിച്ചു. ബിബിഎ വിഭാഗം മേധാവി ജിംല കെ വി സ്വാഗതം പറഞ്ഞു. പരിപാടിയുടെ മുഖ്യ ഉദ്ദേശം സമൂഹത്തിന്റെ ഡിജിറ്റലൈസേഷനിൽ യുവജനങ്ങളുടെ പങ്ക് ഊർജ്ജസ്വലമാക്കുകയും, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് ആവശ്യകതയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നായിരുന്നു. പരിപാടി മൂടാടി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ സജീവ പങ്കാളിത്തത്തോടെ സമാപിച്ചു.




