KOYILANDY DIARY

The Perfect News Portal

ശ്രീ കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ മഹോത്സവവും, തേങ്ങയേറും പാട്ടും

ചേമഞ്ചേരി: തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്ര മഹോത്സവവും, ഇരട്ടപ്പന്തീരായിരം തേങ്ങയേറും പാട്ടും ഫെബ്രുവരി 11 മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
  • 11 ന് ആഘോഷവരവുകൾ, വിശേഷ നട്ടത്തിറ, വിൽക്കലാമേള ‘വഞ്ചി’.
  • 12 ന് ശീവേലി, അന്നദാനം, ആഘോഷവരവുകൾ, നട്ടത്തിറ, നാടകം ‘പണ്ട് രണ്ട് കൂട്ടുകാരികൾ’.
  • 13 ന് തൃകാല പൂജ, നൃത്തനൃത്യങ്ങൾ നാടകം
  • 14 ന് ഓട്ടൻതുള്ളൽ , ഭക്തിഗാനാമൃതം
Advertisements
15ന് ശീവേലി, നവകം, പഞ്ചഗവ്യം, സമൂഹസദ്യ, തായമ്പക, ശീവേലി നട്ടത്തിറ. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലേക്ക് മുല്ലയ്ക്കാപ്പാട്ടിനുള്ള എഴുന്നെള്ളിപ്പ്. ഇരട്ടപ്പന്തീരായിരം തേങ്ങയേറുംപാട്ടും. മലബാറിൽ ആദ്യമായാണ് ഇരട്ടപ്പന്തീരായിരു തേങ്ങയേറും പാട്ടും നടക്കുന്നത്. കാറകുറ 
മഠം രാമചന്ദ്രൻ നായരുടെ കാർമ്മികത്വത്തിലാണ് ഇരട്ടപ്പന്തീരായിരം തേങ്ങയേറും പാട്ടും നടക്കുന്നത് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ. ഗംഗാധരക്കുറുപ്പ് (പ്രസിഡണ്ട് ഉത്സവാഘോഷ കമ്മിറ്റി), കൃഷ്ണരാജ് (ജനറൽ സെക്രട്ടറി), കൊല്ലോറ പത്മനാഭൻ നമ്പ്യാർ (ട്രസ്റ്റി പ്രസിഡണ്ട്), ഷിജു എൻ.കെ. (ജോ. സെക്രട്ടറി), ബാലകൃഷ്ണൻ കൈലാസ്, രാഘവകുറുപ്പ് കുനിയിൽ എന്നിവർ പങ്കെടുത്തു.