KOYILANDY DIARY

The Perfect News Portal

മൂടാടി ആർട്ട്‌ ഓഫ് ലിവിങ് ആശ്രമത്തിൽ മഹാചണ്ഡികാ ഹോമം നടത്തി

കൊയിലാണ്ടി: മൂടാടി ആർട്ട്‌ ഓഫ് ലിവിങ് ആശ്രമത്തിൽ മഹാചണ്ഡികാ ഹോമം നടത്തി. കേരള വൈദിക് ധർമ സൻസ്ഥാൻ മൂടാടി ആർട്ട്‌ ഓഫ് ലിവിങ് ആശ്രമത്തിൽ  നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് മഹാചണ്ഡികാ ഹോമം നടത്തിയത്. രാവിലെ 8.30-ന് ആരംഭിച്ച ഹോമം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.

ബെംഗളൂരു ആശ്രമത്തിലെ ബ്രഹ്മചാരി ഷിന്റോജി മുഖ്യ കാർമികത്വം വഹിച്ചു. മൂടാടി ആശ്രമം അഡ്മിനിസ്‌ട്രേറ്റർ ബ്രഹ്മചാരി മിഥുൻ, പണ്ഡിറ്റുമാരായ രാഘവേന്ദ്ര ഭട്ട്, അനിരുദ്ധ് നാഗഡി, ദർശൻ, കാർത്തിക്, തരൂർ പ്രസാദ് എന്നിവർ പൂജകൾ ചെയ്തു.

ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായിരുന്നു. വൈദിക് ധർമ സൻസ്ഥാൻ അപ്പക്സ് ബോഡി അംഗം ശങ്കരനാരായണൻ മുഖ്യയജമാനസ്ഥാനത്തിരുന്നു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആശ്രമത്തിൽ നടന്നുവന്ന പൂജകൾക്ക് മഹാ ചണ്ഡികാഹോമ പൂർണാഹുതിയോടെ സമാപനമായി. നവരാത്രിപൂജകൾ, ഹോമങ്ങൾ, സംഗീതോത്സവം, മഹാസത്സംഗ് എന്നിവയും ഉണ്ടായിരുന്നു. കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻമേഖലാ നവരാത്രി മഹോത്സവത്തിനാണ് മൂടാടി ആശ്രമം വേദിയായത്.

Advertisements