KOYILANDY DIARY.COM

The Perfect News Portal

ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ മഹാ ചണ്ഡികാഹോമം സമാപിച്ചു.

ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ മഹാ ചണ്ഡികാഹോമം സമാപിച്ചു. ഒക്ടോബർ 20 മുതൽ 22 വരെ നടന്ന നവരാത്രി മഹോത്സവവും മഹാ ചണ്ഡികാ ഹോമവും പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിൽ ആയിരങ്ങളെ സാക്ഷി നിർത്തി സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ആരംഭിച്ച മഹാചണ്ഡികാ ഹോമത്തിന് യജ്ഞാചാര്യൻ നിർമ്മലാനന്ദജി നേതൃത്വം നൽകി. ബ്രഹ്മചാരി മാരായ രഞ്ജിത്ത് ജിയും മിഥുൻ ജിയും അദ്ദേഹത്തോടൊപ്പം  ഹോമത്തിലും പൂജയിലും പങ്കെടുത്തു.
കൂടാതെ വടക്കൻ ജില്ല സ്റ്റേറ്റ് അപ്പക്സ് ബോഡി മെമ്പർ (VDS) ശങ്കര നാരായണൻ, കണ്ണൂർ VDS ജില്ലാ കോ ഓഡിനേറ്റർ അനിൽ കുമാർ, കോഴിക്കോട് ജില്ലാ V DS കോ ഓഡിനേറ്റർ ബൈജു, മുടാടി ആശ്രമം അപ്പെക്സ് ബോഡി മെമ്പർമാരായ കലാമേനോൻ, സോമസുന്ദരം, Dr. അനിൽകൃഷ്ണൻ, P സുരേന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ കോഴിക്കോട് ജില്ല ആർട്ട് ഓഫ് ലിവിങ് ടീച്ചേഴ്സ് കോ ഓർഡിനേറ്റർ രജിത്ത്, ജില്ലാ സെക്രട്ടറി രമണൻ എന്നിവരും പങ്കെടുത്തു.
പരിപാടിയിലുടനീളം പ്രാസാദിന്റെയും മഹേഷിന്റെയും നേതൃത്വത്തിലുള്ള സത്സംഗ് അകമ്പടി ചേർന്നപ്പോൾ പരിപാടിക്ക് പുതിയ മാനം അനുഭവപ്പെട്ടു. പൂജയുടെയും ഹോമങ്ങളുടെയും ഇടവേളകളിൽ കലാപരിപാടികളും അരങ്ങേറി. ഞായാറാഴ്ച നിള നാഥിന്റെ ഓംഡാൻസ് പരിപാടിയും നടന്നു. അന്നദാനത്തോടെ ഉത്സവം അവസാനിച്ചു.
Share news