മജീഷ്യൻസ് അസോസിയേഷൻ ജില്ലാ സംഗമം നടത്തി
കൊയിലാണ്ടി: മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു. മുതിർന്ന മാന്ത്രികഗുരു ശ്രീധരൻ വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഡോ. വിബിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കറ്റ്. കെ. സത്യൻ മുഖ്യാതിഥിയായിരുന്നു. മജീഷ്യൻ പ്രദീപ് ഹൂഡിനോ മുഖ്യപ്രഭാഷണം നടത്തി.

മാന്ത്രികന്മാരായ നിലമ്പൂർ പ്രദീപ് കുമാർ, ജോസഫ് സേബ, ഇസാഖ് പോരൂർ, നാണു കുറ്റ്യാടി, വിജയൻ കടത്തനാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വണ്ടൂർ മുരളി സ്വാഗതം പറഞ്ഞു. തുടർന്ന് ശ്രീജിത്ത് വിയ്യൂർ, ശ്രീകുമാർ കൊയിലാണ്ടി, രാജീവ് മേമുണ്ട, പ്രകാശ് ഓറിയോൺ, മുസ്തഫ എടവണ്ണ, പ്രശാന്ത് വേങ്ങാട് എന്നിവർ മാജിക് ഷോ അവതരിപ്പിച്ചു.

അസോസിയേഷൻ്റെ പുതിയ ഭാരവാഹികളായി ശ്രീകുമാർ കൊയിലാണ്ടി (പ്രസിഡണ്ട്), ചക്രപാണി കുറ്റ്യാടി (വൈസ് പ്രസിഡണ്ട്), വണ്ടൂർ മുരളി (സെക്രട്ടറി ), ഷിയാ എയ്ഞ്ചൽ (ജോയിൻ്റ് സെക്രട്ടറി), തേജസ് പെരുമണ്ണ (ട്രഷറർ), വിജയൻ കടത്തനാട് (രക്ഷാധികാരി) എന്നിവർ ചുമതലയേറ്റു.

