കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; പൊലീസ് കേസെടുത്തു
കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്. മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മർദനമേറ്റ വിദ്യാർത്ഥി വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.
