എൽപിജി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട് കേന്ദ്രം
.
എൽപിജി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മുൻനിർത്തി രാജ്യത്ത് ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട് കേന്ദ്രം. എൽപിജി വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഗ്രാമീണ മേഖലകളെയും ചെറുകിട കച്ചവടക്കാരെയും സാരമായി ബാധിച്ചു. ഇതിനിടയിൽ ഡീസൽ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് ഉയർത്തിയത്.

ഹോർമൂസ് കടലിടുക്ക് കടന്ന ജഗ് വിക്രം എന്ന കപ്പൽ ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. 20400 മെട്രിക്ക് ടൺ എൽപിജി വഹിച്ച കപ്പൽ മുംബൈ തീരത്താണ് എത്തുക. ഊർജ പ്രതിസന്ധിയ്ക്കിടെ ഹോർമസ് കടക്കുന്ന 9-ാമത്തെ ഇന്ത്യൻ കപ്പലാണിത്.
Advertisements




