KOYILANDY DIARY.COM

The Perfect News Portal

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. നന്തി മേൽപ്പാലത്തിനു മുകളിൽ നിന്നും പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഇന്നലെ രാത്രി 10 30 ഓടുകൂടിയാണ് സംഭവം. രണ്ടുപേർ കുടുങ്ങി കിടക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും പരിക്കേറ്റവരെ പുറത്തെടുത്ത് നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഒതുക്കി നിർത്തി ഏറെനേരം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Share news