KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ്

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി: സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്‌ യുവാവിനെ സ്വർണക്കടത്ത്‌ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചാത്തമംഗലം പുള്ളാവൂർ മാക്കിൽ മുഹമ്മദ്‌ ഉവൈസ് (23), ചാത്തമംഗലം പുള്ളാവൂർ പിലാത്തോട്ടത്തിൽ റഹീസ് (23), വലിയപറമ്പ് മീത്തലെ പനക്കോട് ഹൗസിൽ മുഹമ്മദ്‌ സഹൽ (25),  എകരൂൽ എസ്റ്റേറ്റ്മുക്ക് പുതിയേടത്ത്കണ്ടി ആദിൽ (24) എന്നിവർക്കായാണ് നോട്ടീസ്‌.
മേപ്പയ്യൂരിൽ കാരയാട്‌ പാറപ്പുറത്തുമ്മൽ ഷഫീഖി (36) നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ തട്ടിക്കൊണ്ടു പോയി താമരശേരിയിലെ ലോഡ്‌ജിൽ വെച്ച്‌ മർദിച്ചത്‌. ഇയാൾ വിദേശത്തു നിന്ന്‌ കൊണ്ടുവന്ന സ്വർണം മറ്റാർക്കോ നൽകിയെന്ന സംശയത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോയത്‌. പ്രതികൾ വിദേശത്തേക്ക് കടന്നതായിട്ടാണ് വിവരം.
Share news