കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ കേട്ടില്ല

കോഴിക്കോട്: കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ കേട്ടില്ല. അഞ്ചംഗ സംഘം കടലിലേക്ക് കൈപിടിച്ചിറങ്ങിയ ഉടനെ ഇവരെ കടലെടുത്തു. നാലുപേർ മരണത്തിലേക്ക് മടങ്ങിയപ്പോൾ ഒരാളെ നാട്ടുകാർ അത്ഭുതരമായി രക്ഷപ്പെടുത്തുകയായിരുന്നു. പയ്യോളി തിക്കോടിയില്‍ തിരയില്‍പ്പെട്ടാണ് നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കല്‍പ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ അംഗങ്ങളായിരുന്നു അപടത്തിൽപ്പെട്ടത്.

കടല്‍ ഉള്‍വലിഞ്ഞുകിടക്കുന്നതടക്കം നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അതുവകവെച്ചില്ല. കൈകള്‍ കോര്‍ത്ത് അഞ്ച് പേര് കടലില്‍ ഇറങ്ങുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. ജിമ്മിലെ 25 അംഗങ്ങളായിരുന്നു കടൽ കാണാൻ എത്തിയത്. അകലാപ്പുഴ ബോട്ട് സർവ്വീസ്, ഇരിങ്ങൾ സർഗാലയ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ഇവർ തിക്കോടിയിൽ എത്തിയത്. ഇതിനിടെ ജിന്‍സി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.


നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ മൂന്ന് പേരെ കരയില്‍ എത്തിച്ചു. ഇവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയില്‍ തങ്ങിനില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.


ഹരിതഗിരി ഹോട്ടല്‍ മാനേജര്‍ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണ് മരിച്ച വാണി. അനീസ ജിം ട്രെയിനറാണ്. സിപിഐഎം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ് ബിനീഷ്. കോഴിക്കോട് മോർച്ചറിയിലേക്ക് മാറ്റി. കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദും പറഞ്ഞു. കടല്‍ ഉള്‍വലിഞ്ഞതും ആഴവും അടിയൊഴുക്കും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും ജമീല സമദ് ചൂണ്ടിക്കാട്ടി.

