KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ സർവീസ് റോഡ് വഴിയുള്ള യാത്ര: ഭീതിയോടെ നാട്ടുകാർ

തിക്കോടി: തിക്കോടി പാലൂർ ഭാഗത്ത് സർവീസ് റോഡ് വഴിയുള്ള യാത്ര ദുരിതമാകുന്നു. ഭീതിയോടെയാണ് ആളുകൾ യാത്രചെയ്യുന്നത്. ഇവിടങ്ങളിലെ സർവ്വീസ് റോഡ് വീതികുറഞ്ഞത് കാരണം ഇതിനകം തന്നെ നിരധി അപകടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 7 മീറ്റർ വീതിയിലാണ് സർവ്വീസ് റോഡ് ഉള്ളത്. എന്നാൽ പലയിടത്തും ഈ നിബന്ധന പാലിച്ചിട്ടില്ല. വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് ഏറെയും അപകടങ്ങൾ ഉണ്ടാകുന്നത്.
പാലൂർ ഭാഗത്ത് കിഴക്ക് നാലു മീറ്റർ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. സൈഡ് കൊടുക്കാനോ, വാഹനങ്ങളെ മറികടക്കാനോ പറ്റാത്ത സാഹചര്യവുമുണ്ട്. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്  ഇരുചക്ര വാഹനങ്ങളാണ്. ഇതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണുള്ളത്.
Share news