മണക്കുളങ്ങര ക്ഷേത്ര ദുരന്ത മേഘലയിലെ ചില വാർഡുകളിൽ നാളെ പ്രാദേശിക ഹർത്താൽ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട്, കണയങ്കോട്, മാവിൻചുവട്, കോമത്തുകര, ബപ്പൻകാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന 17, 18, 25, 26, 27, 28, 29, 30, 31 വാർഡുകളിൽ നാളെ സർവ്വകക്ഷി ഹർത്താൽ ആഹ്വാനം ചെയ്തു. വാഹന ഗതാഗതം സാധാരണപോലെ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആഹ്വാനം.

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ 3 പേരുടെ മരണത്തിലും 28 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം ചേർന്ന് ഹർത്താൽ ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ, ഷിജു, ബാലകൃഷ്ണൻ മൊടക്കണ്ടാരി, രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ് എന്നിവർ പങ്കെടുത്തു.

