മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കൊടുക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വാക്കാൽ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം, അരവിന്ദ് കെജ്രിവാളിന്റെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ ഇരു നേതാക്കളെയും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

