KOYILANDY DIARY

The Perfect News Portal

ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ കൊയിലാണ്ടിയിൽ മിന്നൽ പരിശോധന

ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ കൊയിലാണ്ടിയിൽ മിന്നൽ പരിശോധന. കൊയിലാണ്ടി നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരമാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം എക്സൈസ് ഡിപ്പാർട്ട്മെൻ്റ്, പോലീസ് എന്നിവ സംയുക്തമായി മിന്നൽ പരിശോധന നടത്തിയത്.
ബസ്റ്റാൻഡ്, സ്റ്റാൻഡിന് സമീപമുള്ള കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, റെയിൽവേ  ഓവർ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 
Advertisements
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷാജി സിപി, ബാബു പി, സിവിൽ എക്സൈസ് ഓഫീസർ അനൂപ് കുമാർ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൽ ലിജോയ്, പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് എന്നിവർ സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളികളായി. 
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നും, പൊതുസ്ഥലങ്ങളിലെ മദ്യപാനം കർശനമായി തടയുമെന്നും, ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തും വിധം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും. ലഹരി ഉപയോഗിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും , അതിൽ പങ്കാളികൾ ആവുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സ്ക്വാഡ് അംഗങ്ങൾ അറിയിച്ചു.