KOYILANDY DIARY.COM

The Perfect News Portal

ജീവൻ രക്ഷാ പരിശീലന ക്യാമ്പും അനുമോദനവും

മൂടാടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എംബിബിഎസ്, ബി എച്ച് എം എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ സജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജീവൻ രക്ഷാ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.

ക്യാമ്പിൽ ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി ഉണ്ടാകുന്ന ശ്വാസതടസ്സം തുടങ്ങിയ അപകടങ്ങൾക്കുള്ള പ്രാഥമിക ചികിത്സാ പരിശീലനം നൽകി. അനുമോദന യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേൻ പ്രസിഡണ്ട് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, അഡ്വക്കേറ്റ് ഷഹീർ,  രാജൻ ചേനോത്ത്, എം എം ഉണ്ണി ഹിൽബസാർ എന്നിവർ സംസാരിച്ചു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മുകുന്ദൻ കെ സ്വാഗതം പറഞ്ഞു.
Share news