KOYILANDY DIARY.COM

The Perfect News Portal

എൽഐസിയുടെ 68-ാം വാർഷികാഘോഷം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ 68-ാം വാർഷികാഘോഷം കൊയിലാണ്ടിയിൽ വിപുലമായ പരിപാടികളോടെ നടന്നു. കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിൽ നടന്ന ഇൻഷുറൻസ് വാരാഘോഷം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മുതിർന്ന ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.ഫെഡറൽ ബാങ്ക് കൊയിലാണ്ടി ശാഖ സീനിയർ  മാനേജർ രഞ്ജിത്ത്, പി പി.ജയരാജൻ, കെ രേഖ, എൻ പി  സജീഷ്, മോഹനൻ എംപി, സന്ധ്യ, പി കെ സദാനന്ദൻ, പി. പി പ്രേമ, സ്വപ്ന എന്നിവർ സംസാരിച്ചു.

Share news