KOYILANDY DIARY.COM

The Perfect News Portal

ലെൻസ്ഫെഡ് കൊയിലാണ്ടി താലൂക്ക് സമ്മേളനം ഇരിങ്ങത്ത് നടന്നു

മേപ്പയൂർ: ലെൻസ്ഫെഡ് കൊയിലാണ്ടി താലൂക്ക് സമ്മേളനം. നിർമ്മാണ മേഖലയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ലൈസൻസ്ഡ് എൻജിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) കൊയിലാണ്ടി താലൂക്ക് സമ്മേളനം ഇരിങ്ങത്ത് ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി മുരളീധരൻ അധ്യക്ഷത വഹിച്ചു.
ലെൻസ് ഫെഡ് മുൻ സംസ്ഥാന അധ്യക്ഷൻ പി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.ജെ . ജൂഡ്സൺ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് സെക്രട്ടറി സി. എച്ച്. ഹാരിസ്, ജില്ലാ സെക്രട്ടറി എൻ. അജിത്ത്കുമാർ, ജില്ലാ ട്രഷറർ വി.കെ. പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള കോയ, പി.ടി. സദാനന്ദൻ എം.കെ, ജില്ലാ വൈസ് പ്രസിഡണ്ട് വി. മോഹനൻ, ജില്ലാ ജോയന്റ് സെക്രട്ടറി എ.വി. രാധാകൃഷ്ണൻ മനോജ് കോടേരി, സൂര്യകുമാരി ടി, സുനിൽകുമാർ പി.കെ. എന്നിവർ സംസാരിച്ചു.
താലൂക്ക് സെക്രട്ടറി  ശൈലേഷ് കെ.കെ. പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഇല്യാസ് ടി. എൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ഷൈലേഷ് കെ.കെ (പ്രസിഡണ്ട് ), രാജേഷ് വി.പി റിയാസ് ബാലുശ്ശേരി (വൈസ് പ്രസിഡണ്ടുമാർ), അൻസാർ വി.കെ. (സെക്രട്ടറി), സനീഷ് വി.പി., ഷിബു സി.കെ. (ജോയിൻറ് സെക്രട്ടറിമാർ), ഇല്യാസ് ടി എൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
Share news