KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക.. ഇന്ന് എ.കെ.ജി സ്പോർട്സ് സെൻ്റർ സായാഹ്ന ധർണ്ണ

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക.. ഇന്ന് എ.കെജി സ്പോർട്സ് സെൻ്റർ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. കൊയിലാണ്ടിയുടെ കായിക വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകിയ, നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി സ്റ്റേഡിയം കഴിഞ്ഞ 25 വർഷക്കാലമായി പാട്ടക്കരാർ വ്യവസ്ഥയിൽ ജില്ല സ്പോർട്സ് കൗൺസിലിൻ്റെ അധീനതയിലായിരുന്നു. ദൗർഭാഗ്യവശാൽ ഈ കാലയളവിൽ കായിക വളർച്ചക്കോ, കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിലോ കാര്യമായൊന്നും ചെയ്യാൻ സ്പോർട്സ് കൗൺസിലിന് സാധിച്ചിട്ടില്ല.
25 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ച ഈ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം എന്നത് നാടിൻ്റെ ആവശ്യമായിരിക്കുകയാണ്. ജനുവരി 22ന് തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് എ.കെ.ജി സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടക്കുകയാണ്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികർ, കായിക താരങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ്, സെക്രട്ടറി എ.പി സുധീഷ് എന്നിവർ ആവശ്യപ്പെട്ടു.
Share news