ലിന്റോ ജോസഫ് എംഎൽഎയെ അധിക്ഷേപിച്ച ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ
.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട മുസ്ലിം ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പൂത്തൂർമഠം സ്വദേശി അസ്ലമിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് നടപടി.

ഫേസ്ബുക്കിലാണ് മുസ്ലിം ലീഗ് പ്രവർത്തകൻ ലിന്റോ ജോസഫ് എംഎൽഎയെ ബോഡി ഷെയ്മിങ് ചെയതുകൊണ്ടുള്ള കമന്റ് പങ്കുവെച്ചത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.
Advertisements




