KOYILANDY DIARY.COM

The Perfect News Portal

ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു

കൊയിലാണ്ടി: ലീഡർ കെ. കരുണാകരന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ നാടെങ്ങും അനുസ്മണ പരിപാടി സംഘടിപ്പിച്ചു. മരളൂരിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഉണ്ണികൃഷ്ണൻ മരളൂർ, തൈക്കണ്ടി സത്യനാഥൻ തങ്കമണി ചൈത്രം, ജയഭാരതി കാരഞ്ചേരി, പ്രേമൻ നൻമന എന്നിവർ നേതൃത്വം നൽകി. വിയ്യൂരിൽ നടന്ന അനുസ്മരണത്തിന് സുനിൽ വിയ്യൂർ, കെ. കെ. വിനോദ്, അശോകൻ എന്നിവർ നേതൃത്വം നൽകി.
അരീക്കൽ താഴെ നടന്ന അനുസ്മരണ പരിപാടിയിൽ പി.ടി. ഉമേഷ്, പി.കെ. പുരുഷോത്തമൻ , അരീക്കൽ ഷീബ, പുളിക്കൂൽ രാജൻ രാവുണ്ണി നായർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 121, 122, 123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടിവി. ടിസുരേന്ദ്രൻ, 122-ാം ബൂത്ത് പ്രസിഡണ്ട് സിസോൺ ദാസ്, നഗരസഭാ മുൻ കൗൺസിലർ സിബിൻ കണ്ടത്തനാരി, ശ്രീജ സജീവൻ, ബാലകൃഷ്ണൻ ടി. കെ, സജീവൻ ചിത്രാലയം, ഷൈജു ടി.ടി, രമേശ് ഗോപാൽ, ഭാസ്കരൻ കെകെ, ബാലകൃഷ്ണൻ  കെ, സജീ വരുണ്ട, ഗണേശൻ ചാലോറ മഠത്തിൽ, സുധീഷ് എന്നിവർ നേതൃത്വം നൽകി. സിൽക്ക് ബസാറിലും ലീഡറെ അനുസ്മരിച്ചു.
Share news