KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടും; തോമസ് ഐസക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബിജെപി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

അതേസമയം തികഞ്ഞ വിജയപ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പതിവ് രീതിക്ക് ഒരു മാറ്റവും ഇല്ലാതെ പ്രസ് ക്ലബ്ബിനു മുന്നിലെ തട്ടുകടയിലത്തി വിജയപ്രതീക്ഷ പന്ന്യന്‍ രവീന്ദ്രന്‍ പങ്കുവെച്ചു. കാസര്‍ഗോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞു. 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news