KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും എൽഡിഎഫ് സ്വീകരണം

.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും എൽഡിഎഫ് സ്വീകരണം ഒരുക്കി. ആഹ്ളാദ പ്രകടനത്തിൻ്റെ ഭാഗമായി കൃഷ്ണ തിയേറ്റർ പരിസരത്ത് നിന്ന് ബാൻ്റ് സംഘത്തിൻ്റെ അകമ്പടിയോടെ ഇടതു നേതാക്കളും പ്രവർത്തകരും അണിനിരന്ന ഡി.ജെ റാലി നഗരംചുറ്റി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത്  സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. വസീഫ് ഉദ്ഘാടനം ചെയ്തു.

ഇടതു നേതാക്കൾ ചേർന്ന് ചെയർപേഴ്സണെയും കൗൺസിലർമാരെയും ഷാളണിയിച്ച് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പികെ വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, മുൻ എംഎൽഎ കെ. ദാസൻ, ഇ.കെ അജിത്ത്,സി. സത്യചന്ദ്രൻ, കെ.ടി രാധാകൃഷ്ണൻ, കബീർ സലാല, ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, ബിന്ദു സിടി തുടങ്ങിയവർ സംസാരിച്ചു. കെ. ഷിജു സ്വാഗതവും അഡ്വ. കെ. സത്യൻ നന്ദിയും പറഞ്ഞു.

Advertisements
Share news