KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ എൽ ഡി എഫ് കൺവീനർ ഇ പി. ജയരാജൻ

കണ്ണൂർ: മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ എൽ ഡി എഫ് കൺവീനർ ഇ പി. ജയരാജൻ. അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. മതപരമായ ചേരിതിരിവാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ആർഎസ്എസും ബിജെപിയും സ്പോൺസർ ചെയ്‌ത‌ കലാപമാണ്. ബിജെപി ഗവൺമെന്റ് അക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ബിജെപി നിർബന്ധം പിടിക്കുന്നത്. അയോധ്യയിലെ ബാബരി പള്ളി തകർത്തത് പോലെയുള്ള പദ്ധതിയെടുത്താൽ ഇന്ത്യയുണ്ടാകില്ല. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ബിഷപ്പ് പാംപ്ലാനിയെ മാറ്റി ചിന്തിപ്പിച്ചു. തൽക്കാലത്തേയ്ക്ക് ആണെങ്കിലും അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടുപോയിയെന്നും പാംപ്ലാനിക്കും അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും  ഇ പി പറഞ്ഞു.

Share news