ഭൂമി ഏറ്റെടുക്കലും കേന്ദ്ര അനുമതിയും വിജയകരം; പാലക്കാട് വ്യവസായ നഗരം യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ വ്യവസായ നഗരം യാഥാർഥ്യത്തിലേക്ക്. പാലക്കാട് ആരംഭിക്കാനിരിക്കുന്ന വ്യവസായ നഗരത്തിന്റെ ഭൂമി ഏറ്റെടുക്കലും കേന്ദ്ര അനുമതിയും വിജയം കണ്ട പിന്നാലെയാണ് സ്വപ്നം യാഥാർഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കൊച്ചി-ബെംഗളൂരു ഹൈടെക് വ്യാവസായിക ഇടനാഴിയുടെ ഈ നിർണായക ഘടകത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ കേരളത്തിൻ്റെ വ്യാവസായിക ഭൂപ്രകൃതിയും രൂപപ്പെടുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
