KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ എൽ ഗിരീഷ് കുമാർ പ്രഭാഷണം നടത്തി

.
ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഇരിങ്ങാലക്കുട ത്രിപുരം താന്ത്രിക ഗവേഷണ കേന്ദ്ര ചെയർമാൻ എൽ ഗിരീഷ് കുമാർ പ്രഭാഷണം നടത്തി.
ഗിരീഷ് കുമാർ ഏകദേശം 45 വർഷത്തോളമായി തന്ത്രശാസ്ത്രത്തെ പറ്റി പഠിക്കുകയും അതിൻറെ പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന മഹാത്മാവാണ്. യശശരീരനായ മാധവജിയുടെ ശിഷ്യനായ അദ്ദേഹം 2005 മുതൽ തൃശ്ശൂർ ഇരിങ്ങാലക്കുടക്കടുത്ത് മാടായി കോണത്ത് ശ്രീപുരം എന്ന പേര് ഒരു താന്ത്രിക ഗവേഷണ കേന്ദ്രം സ്ഥാപിച്ച് പഴയ താളിയോലകൾ സംരക്ഷിക്കുകയും അവയിലെ മഹനീയമായ അറിവുകൾ ജനോപകാരപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഏകദേശം 10 കൊല്ലത്തോളം അമൃത ടിവിയിലെ സന്ധ്യാദീപത്തിലൂടെ ലളിതാസഹസ്രനാമം, ദേവി മഹാത്മ്യം തുടങ്ങിയവ അവതരിപ്പിച്ചതിലൂടെയും ഇപ്പോഴും യൂട്യൂബിൽ നടത്തുന്ന പ്രഭാഷണങ്ങളിലൂടെയും മറ്റനേകം ക്ഷേത്ര പ്രഭാഷണങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.
Share news