കുറുവാ സംഘം: ബിജെപി നേതൃത്തിനെതിരെ പോസ്റ്ററുകൾ

ബിജെപി നേതൃത്തിനെതിരെ പോസ്റ്ററുകൾ. കോഴിക്കോട് നഗരത്തിലാണ് സേവ് ബിജെപി എന്ന പേരിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിയിൽ കുറുവാ സംഘം എന്ന ആരോപണമാണ് പോസ്റ്ററിൽ. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർ കുറുവാ സംഘം എന്നാണ് ആരോപണം. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യം. ബിജെപി ജില്ല കമ്മിറ്റി ഓഫീസിന്റെ ബോർഡിനു മുകളിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
