KOYILANDY DIARY.COM

The Perfect News Portal

കഠിനംകുളം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

കഠിനംകുളത്ത് യുവതിയെ കൊന്ന കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ഇയാൾ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണിന് നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും വാങ്ങി.

നേരത്തേ യുവതി ജോണ്‍സണുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സണിന് യുവതി ചായ കൊടുത്തു.

 

പിന്നീടാണ് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിച്ച് കൊന്നത്. കൊല നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് പ്രതി ജോണ്‍സണ്‍.

Advertisements

 

Share news