കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ പരിശീലനം സമാപിച്ചു

യോഗ പരിശീലനം സമാപിച്ചു.. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ പരിശീലന സമാപനം EMS ടൗൺഹാളിൽ എം.എൽ.എ. കാനത്തിൽ ജമില ഉദ്ഘടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ. ഇന്ദിര ടീച്ചർ, നിജില പറവകൊടി, കൗൺസിലർ വത്സരാജ് കേളോത്ത് എന്നിവർ സംസാരിച്ചു. സംസാരിച്ചു.

യോഗക്ക് നേതൃത്വം നൽകിയ ഡോ. രാമചന്ദ്രൻ, P. K ബാലകൃഷ്ണൻ, വസന്ത, സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന എന്നിവർ അനുഭവം പങ്കുവെച്ചു. പരിശീലകർക്ക് എം.എൽ.എ. ഉപഹാര സമർപ്പണം നടത്തി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു. നോർത്ത് സിഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത. V നന്ദിയും പറഞ്ഞു.

