‘ഞങ്ങളും കൂടെയുണ്ട്’ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രവർത്തകർ

വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധി സമാഹരണത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രവർത്തകർ സഹായവുമായി രംഗത്ത്. നഗരസഭയിലെ നോർത്ത് – സൗത്ത് സി ഡി എസിലെ അയൽക്കൂട്ടങ്ങളിൽ നിന്നും സമാഹരിച്ച അഞ്ച് ലക്ഷം രൂപ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് കൈമാറി.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ ഷിജു, ഇ കെ അജിത്ത്, കൗൺസിലർ വി പി ഇബ്രാഹീംകുട്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, സി ഡി എസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ (നോർത്ത്), വിബിന (സൗത്ത്) മെമ്പർ സെക്രട്ടറി രമിത, ഗിരിജ, സൗമ്യ, അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു.
