കുടുംബശ്രീ സിഡിഎസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സിഡിഎസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ കൗൺസിലർമാരായ ദൃശ്യ, കെ.എ. ഇന്ദിര, വി. രമേശൻ, വത്സരാജ് കേളോത്ത്, സി. പ്രഭ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി. രമിത, സിഡിഎസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ. വിബിന എന്നിവർ സംസാരിച്ചു.
