KOYILANDY DIARY.COM

The Perfect News Portal

മഹാരാജാസില്‍ കെഎസ് യു- ഫ്രറ്റേണിറ്റി പ്രവർത്തകർ ക്രൂരമായ അക്രമമാണെന്ന് പിഎം ആർഷോ

കൊച്ചി: മഹാരാജാസില്‍ കെഎസ് യു- ഫ്രറ്റേണിറ്റി പ്രവർത്തകർ നടത്തിയത് ക്രൂരമായ അക്രമമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. യൂണിറ്റ് സെക്രട്ടറി നാസിറിനെ വൈകാതെ ശസ്ത്രക്രിയയ്കക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതെന്നും ആര്‍ഷോ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ ആസൂത്രിതമായി ക്യാമ്പസിനകത്ത് അക്രമം അഴിച്ചുവിടുന്നതിനുവേണ്ടി ഈ രണ്ട് കൂട്ടരുടെ ഭാഗത്ത് നിന്നും നിരന്തര ശ്രമമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നലെ ക്യാമ്പസില്‍ ഒരധ്യാപകനെ ഉള്‍പ്പെടെ ആക്രമിക്കുന്ന നിലയുണ്ടായത്. ബോധപൂര്‍വ്വം സംഘര്‍ഷം അഴിച്ചുവിടുന്നതിന് വേണ്ടി ആസൂത്രിത ശ്രമം തുടരുകാണ്.

 ഫ്രറ്റേണിറ്റി സംഘം നിയന്ത്രിക്കുന്ന തലത്തിലേക്ക് കെഎസ് യു എന്ന സംഘടന മാറിയിരിക്കുന്നു. മാത്രമല്ല, മുന്‍കാലത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫ്രറ്റേണിറ്റിയാടൊപ്പം ചേര്‍ന്ന് പുറത്ത് നിന്നും ഗുണ്ടകളെ ഇറക്കി മറ്റൊരു അഭിമന്യു ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ എസ്എഫ്‌ഐ  ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.

Advertisements
Share news