KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി.14ന് കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യു

കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി.. കൊയിലാണ്ടി മതനിരപേക്ഷ വിദ്യാഭ്യാസം വൈജ്ഞാനിക സമൂഹം വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനുവരി 14, 15 തീയതികളിൽ കൊയിലാണ്ടി ടൗൺഹാളിൽ ടി ശിവദാസമേനോൻ നഗറിൽ നടക്കുന്ന ജില്ലാസമ്മേളനം 14 ന് രാവിലെ മുൻ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ എം. എൽ. എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ 17 സബ്ജില്ലകളിൽ നിന്ന് 600 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും. കഴിഞ്ഞ രണ്ടാഴ്ചകാലമായി കൊയിലാണ്ടി സബ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, കവി സമ്മേളനം, ചിത്രരചന മത്സരം, ഗാന സദസ്സ്, സംവാദം, അധ്യാപക സംഗമം മറ്റ് വിവിധ പരിപാടികൾ എന്നിവ നടക്കുകയുണ്ടായി.
ജനുവരി 14ന് വൈകിട്ട് 4 30ന് കേരള ബാങ്ക് പരിസരത്തു നിന്നും തുടങ്ങുന്ന അധ്യാപക പ്രകടനത്തിൽ ആയിരങ്ങൾ അണിനിരക്കും. കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനത്തിനു ശേഷം രാത്രിയും പ്രതിനിധി സമ്മേളനം തുടരും. വടകര പുരോഗമന കലാസാഹിത്യസംഘം അവതരിപ്പിക്കുന്ന പ്രത്യേക ഗാനസദസ് ഉണ്ടാവും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ എം രാജൻ, സംഘാടക സമിതി ജനറൽ കൺവീനർ ഡി കെ  ബിജു, ഗണേശ് കക്കഞ്ചേരി, സി ഉണ്ണികൃഷ്ണൻ, കെ കെ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
Share news