സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി വിജയിപ്പിക്കാൻ അധ്യാപകരും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് കെഎസ്ടിഎ ആഹ്വാനം ചെയ്തു

കോഴിക്കോട്: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി വിജയിപ്പിക്കാൻ അധ്യാപകരും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് കെഎസ്ടിഎ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ കേരളത്തിനായി അണിചേരണമെന്നും അഭ്യർത്ഥിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനം കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ്കുമാർ അധ്യക്ഷനായി. വി വി വിനോദ്, എം സാജിത, പി കെ സവിത എന്നിവർക്ക് സംസ്ഥാന സെക്രട്ടറി എസ് സബിത ഉപഹാരം സമ്മാനിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസൻ, വി പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ എൻ സജീഷ് നാരായണൻ, വി പി മനോജ്, ജില്ലാ വൈസ് പ്രസിഡണ്ട് എം ഷീജ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പി കെ സജില നന്ദിയും പറഞ്ഞു.

