KSTA സംസ്ഥാന അധ്യാപക കലോത്സവം: സംഘാടക സമിതിയായി

കോഴിക്കോട്: കെ. എസ്. ടി. എ നേതൃത്വത്തിൽ മെയ് 15ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന അധ്യാപക കലോത്സവത്തിന് സംഘാടക സമിതിയായി. യോഗം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ, സി രേഖ, ടി. കെ. എ ഷാഫി, സി. സി. വിനോദ്, കെ. രാഘവൻ, പി. ജെ. ബിനേഷ്, ഒ. പി. സുരേഷ്, വരുൺ ഭാസ്കർ, കെ. രതീഷ് എന്നിവർ സംസാരിച്ചു. വി പി രാജീവൻ സ്വാഗതവും ആർ എം രാജൻ നന്ദിയും പറഞ്ഞു.

എ. പ്രദീപ് കുമാർ (ചെയർമാൻ), സി. പി. മുസാഫർ അഹമ്മദ്, ടി. വി. നിർമലൻ, കെ. ദാമോദരൻ, സി. നിഖിൽ, വി. പി. സന്തോഷ് (വൈസ് ചെയർമാൻമാർ), വി. പി. രാജീവൻ (ജനറൽ കൺവീനർ), ആർ. എം. രാജൻ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.


