കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ

കൊയിലാണ്ടി: കെ.എസ്.എസ് പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് വിപണന ഹാളിൽ നടന്നു. കെ.എസ്.എസ് പി.യു സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എൻ ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.കെ. മാരാർ, ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, സാംസ്കാരിക വേദി കൺവീനർ ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, വി.എം ലീല ടീച്ചർ, എ. ഹരിദാസ് മൂടാടി, പി. ഗീത ടീച്ചർ, പ്രേമ ചെങ്ങോട്ട്കാവ്, വസന്ത റാണി എന്നിവർ ആശംസ നടത്തി. പ്രമുഖ സൈക്കോളജിസ്റ്റ് സിന്ധു അനൂപ് സ്ത്രീകളുടെ മാനസിക ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ക്ലാസെടുത്തു.
