KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു. ലോക പരിസ്ഥിതി ദിനാചരണം നടത്തി

തിക്കോടി: കെ.എസ്.എസ്.പി.യു പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞു മനസ്സുകളിൽ പകർന്നു കൊടുക്കുത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി. തിക്കോടി മാപ്പിള എൽ പി സ്കൂളിലെ കുഞ്ഞുമക്കളെയും അധ്യാപകരെയും ഇഴ ചേർത്തുകൊണ്ടാണ് സ്കൂൾ പരിസരത്ത് മാവിൻ തൈ നട്ട് ദിനാചരണം നടത്തിയത്.
തുടർന്ന്, കുട്ടികളുമായി പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഇബ്രാഹിം തിക്കോടി, കെ. പത്മനാഭൻ മാസ്റ്റർ, ബാബു പടിക്കൽ, സരോജിനി എൻ കെ, പി പത്മിനി, ബാലൻ ചോലയിൽ,ബാലൻ കേളോത്ത്, മോഹനൻ പുല്പാണ്ടിഎന്നിവർ സംസാരിച്ചു. ബാബു സരയു അധ്യക്ഷത വഹിച്ചു. ഗോപാലൻ വി.ടി സ്വാഗതം പറഞ്ഞു. കുട്ടികളുടെ ഇടപഴകലും താൽപര്യവും ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ദിനാചരണം