KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസിയെ മാതൃകാപരമായി നിലനിർത്തും; ടി പി രാമകൃഷ്‌ണൻ

കോഴിക്കോട് കെഎസ്ആർടിസിയെ മാതൃകാപരമായി നിലനിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന് നല്ല പിന്തുണയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കി. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.

എൽഡിഎഫ് ഗവൺമെന്റിന്റെ രക്ഷാകവചത്തിൽ നിന്നുകൊണ്ട് മാത്രമേ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഉത്തരമേഖലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹൻകുമാർ പാടി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ പി എ ജോജോ എന്നിവർ സംസാരിച്ചു. പി എസ് മഹേഷ് സ്വാഗതവും പി റഷീദ് നന്ദിയും പറഞ്ഞു.

 

 

Share news