KOYILANDY DIARY.COM

The Perfect News Portal

13.02 കോടി രൂപ റെക്കോഡ് കലക്ഷനുമായി കെഎസ്ആർടിസി

.

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി. ടിക്കറ്റ് ഇനത്തിൽ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത്. കഴിഞ്ഞ സെപ്തംബർ 8-ാം തീയതി നേടിയ 10.19 കോടിയുടെ റെക്കോഡ് കലക്ഷനാണ് ഇന്നലെ മറികടന്നത്. 

 

നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായ നേട്ടത്തിന്‌ പിന്നിൽ. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾക്ക് ടാർജറ്റ് പൂർത്തിയാക്കാനായി. പുതുതായി 169 ബസുകൾകൂടി എത്തുന്നതോടെ വരുമാനം 10 കോടി കടക്കുമെന്നാണ്‌ പ്രതീക്ഷ. ശരാശരി ടിക്കറ്റിതര വരുമാനം 80 ലക്ഷംകൂടി ലഭിച്ചാൽ കെഎസ്‌ആർടിസി സ്വയം പര്യാപ്‌തത കൈവരിക്കും.

Advertisements

 

Share news