KSKTU ഏരിയാ കൺവൻഷനും, പി. കെ. കുഞ്ഞച്ചൻ അനുസ്മരണവും

കൊയിലാണ്ടി : കെ. എസ്. കെ. ടി. യു. കൊയിലാണ്ടി ഏരിയാ കൺവൻഷനും പി. കെ. കുഞ്ഞച്ചൻ അനുസ്മരണവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന പി. കെ. കണാരേട്ടൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടനം KSKTU ജില്ലാ സെക്രട്ടറി കെ. കെ. ദിനേശൻ നിർവ്വഹിച്ചു.
ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പി. വി. മാധവൻ അദ്ധ്യക്ഷതവഹിച്ചു. കെ. കെ. നാരായണൻ, വി. കെ. പത്മിനി തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. ബാബുരാജ് സ്വാഗതവും, പി. കെ. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.

