കെഎസ്എഫ്ഇ പൂക്കാട് കസ്റ്റമർ മീറ്റ് നടത്തി

കൊയിലാണ്ടി: കെ എസ് എഫ് ഇ പൂക്കാട് ശാഖയിലെ കസ്റ്റമർ മീറ്റ് കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. യു. കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി. അഞ്ജന. കെ വി (മാനേജർ, റീജിയണൽ ഓഫീസ്, കോഴിക്കോട്) അധ്യക്ഷത വഹിച്ചു.

ആലിക്കോയ, ശ്രീനിവാസൻ മാസ്റ്റർ, ശശി കൊണ്ടോത്ത്, ശ്രീലാൽ, രവീന്ദ്രൻ, അനിൽ കുമാർ പാണലിൽ, മൻസൂർ, ജോർജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മാനേജർ ബിനുകുമാർ കെ എസ് എഫ് ഇ പദ്ധതികളെക്കുറിച്ച് ലഘു വിവരണം നടത്തി. ബ്രാഞ്ച് മാനേജർ ജീജാ ബായ് എൻ. കെ. സ്വാഗതവും വിജീഷ് എ നന്ദിയും പറഞ്ഞു.
