KSFE ബ്രാഞ്ചുകളുടെ നവീകരിച്ച ഓഫീസും, പൊന്നോണ ചിട്ടിയുടെ സംസ്ഥാനതല നറുക്കെടുപ്പും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു

കൊയിലാണ്ടി: കെ.എസ്.എഫ്.ഇ.യുടെ കൊയിലാണ്ടി ഒന്ന് – രണ്ട് ബ്രാഞ്ചുകളുടെ നവീകരിച്ച ഓഫീസുകളുടെ പ്രവർത്തനോൽഘാടനവും, 2018 ലെ പൊന്നോണ ചിട്ടികളുടെ സംസ്ഥാന തല നറുക്കെടുപ്പും കൊയിലാണ്ടിയിൽ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കെ.എസ്.എഫ്.ഇ. മികവിൻ്റെ പാതയിൽ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു.
ചിട്ടികളിലെ വരിക്കാരിൽ നിന്നും മെഗാ സമ്മാനമായി 25 പവൻ സ്വർണ്ണം രണ്ടാം സമ്മാനമായി 15 പവൻ സ്വർണ്ണം മൂന്നാം സമ്മാനം പവൻ സ്വർണ്ണം എന്നിവക്കുള്ള സമ്മാനർഹരെയും, മേഖലാ തലത്തിൽ 33 റോയൽ എൻഫീൽഡ് ബുള്ളറ്റ്. എന്നിവക്കുള്ള സമ്മാനാർഹരെയുമാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. മാനേജിംഗ് ഡയറക്ടർ എ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് അംഗം പി. കെ. ആനന്ദകുട്ടൻ, വാർഡ് കൗൺസിലർ എം. സുരേന്ദ്രൻ, കെ എം. രാജീവൻ, കരുമ്പക്കൽ സുധാകരൻ, കെ. കെ. കുഞ്ഞിക്കണ്ണൻ, കേരള ലോട്ടറി ജോയിൻ്റ് ഡയറക്ടർ കെ. ഡി. അപ്പച്ചൻ സംസാരിച്ചു.
