KOYILANDY DIARY.COM

The Perfect News Portal

കെഎസ്ഇബി വടകര ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള ജീവനക്കാർക്ക് വേണ്ടി സേഫ്റ്റി കോൺക്ലെവ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കെ എസ് ഇ ബി വടകര ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും വേണ്ടിയുള്ള സേഫ്റ്റി കോൺക്ലെവ് ഉദ്ഘാടനവും സേഫ്റ്റി ക്ലബ്ബ് രൂപീകരണവും നടത്തി. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എൻജിനീയർ രജിനി കെ എസ് നിർവഹിച്ചു. വടകര സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പത്മകുമാർ സി സ്വാഗതം പറഞ്ഞു.

പരിപാടിയിൽ ഉത്തരമേഖല ഡെപ്യൂട്ടി സേഫ്റ്റി കമ്മീഷണർ മിനി കെ വി മുഖ്യഭാഷണം നടത്തി. തുടർന്ന് ഇലക്ട്രിക്കൽ സേഫ്റ്റി സ്റ്റാൻഡേർഡ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജ്യോതിഷ് ക്ലാസെടുത്തു. വൈദ്യുതി സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

Share news