കെ.എസ് എസ്.പി.യു പന്തലായനി ബ്ലോക്ക് ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ് എസ്.പി.യു പന്തലായനി ബ്ലോക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.

സംഘടനാ പ്രവർത്തനം, സംഘടനാ ചരിത്രം, പെൻഷൻകാരും വിവര സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളെ അധികരിച്ച് വി.പി ബാലകൃഷ്ണൻ മാസ്റ്റർ, പി. ദാമോദരൻ മാസ്റ്റർ, ശ്രീധരൻ അമ്പാടി എന്നിവർ ക്ലാസെടുത്തു. ടി. സുരേന്ദ്രൻ മാസ്റ്റർ, ചോനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ഇ ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.
