KOYILANDY DIARY.COM

The Perfect News Portal

കൃഷിശ്രീ കാർഷിക സംഘം ചെഞ്ചീര കൃഷി ആരംഭിച്ചു

കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ ചെഞ്ചീര കൃഷിക്ക് തുടക്കം കുറിച്ചു. വ്യത്യസ്ത കൃഷി ഇനങ്ങൾകൊണ്ട് കാർഷിക രംഗത്ത് ശ്രദ്ധേയമായ കൃഷിശ്രീ ഈ സീസണിൽ ചീര കൃഷിയിൽ വിപ്ലവം തീർക്കുകയാണ്. ശക്തൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള 50 സെന്റ് സ്ഥലത്ത് മുന്തിയ ഇനം ചുവപ്പ്, പച്ചച്ചീരകൾ നട്ട് വളർത്തുന്നുണ്ട്. ധാരാളം ആവശ്യക്കാരുള്ള ചീര ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്ക് ലഭിക്കുന്നില്ല.
.
.
പ്രാദേശിക വിപണി കണ്ടെത്തിയും കൊയിലാണ്ടി ബസ് സ്റ്റാന്റിലെ കൃഷിശ്രീ കാർഷിക വിപണന കേന്ദ്രത്തിലൂടെയും ആളുകളിൽ എത്തിക്കുo. കൊയിലാണ്ടി നഗരസഭ, കൃഷി ഭവൻ കൊയിലാണ്ടിയുടേയും പ്രോത്സാഹനം ലഭിച്ചു വരുന്നു. നടീൽ ഉദ്ഘാടനം ഏഴാം വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ നിർവഹിച്ചു. കൃഷിശ്രീ പ്രസിഡണ്ട് പ്രമോദ് രാരോത്ത് അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ ഷംസിദ സിയാദ് സംസാരിച്ചു. കർഷകരായ ദയാനന്ദൻ, ബാലകൃഷ്ണൻ, ഗംഗാധരൻ, ശശി എന്നിവർ തൈകൾ നട്ടു. സംഘം സിക്രട്ടറി രാജഗോപാലൻ സ്വാഗതവും ഗണേശൻ TP നന്ദിയും പറഞ്ഞു.
Share news