കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
.

.
വിദ്യാഭ്യാസ ജില്ലാ ട്രഷറർ ടി.വി രാഹുൽ സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ ഇഫ്താർ സന്ദേശം നൽകി. മേലടി എ.ഇ.ഒ. പി.ഹസീസ്, ടി. സതീഷ് ബാബു, പി.കെ. അനീഷ് ആർ.പി. ഷോഭിദ്, പി.കെ. അബ്ദുറഹ്മാ ൻ, ടി.കെ രജിത്ത്, ഒ.പി.റിയാസ്, ജെ.എൻ. ഗിരീഷ്, കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
