KPSTA ഫാസിസ്റ്റ് വിരുദ്ധ സെമിനാർ
കൊയിലാണ്ടി; ഇന്ത്യൻ ഭരണം കയ്യാളുന്ന സംഘപരിവാർ ശക്തികൾ അധികാരം അരക്കിട്ടുറപ്പിക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും അതിനെ എതിർക്കാൻ ജനസമൂഹം ഉയർന്നുവരണമെന്നും ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി നിജേഷ് അരവിന്ദ് പ്രസ്താവിച്ചു.
KPSTA ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ. എം. മണി അദ്ധ്യക്ഷതവഹിച്ചു. രാജേഷ് ചെറുവണ്ണൂർ, പി. കെ. അരവിന്ദൻ, പി. കെ. രാധാകൃഷ്ണൻ, ഇടത്തിൽ ശിവൻ, സി. സത്യൻ പ്രജേഷ് ഇ. കെ. എന്നിവർ സംസാരിച്ചു.

