KPSPETA സംസ്ഥാന സമ്മേളനം കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായികാധ്യാപകന് എന്ന തോതില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിക്കണമെന്ന് കേരളാ പ്രൈവറ്റ് സ്കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചേര്‍സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, പുതിയ കായികാധ്യാപക തസ്തികകള്‍ സൃഷിടിച്ച് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികാധ്യാപകര്‍ ചട്ടപ്പടി സമരത്തിലാണ്. ഈ സമരം അടുത്ത അധ്യായന വര്‍ഷം മുതല്‍ ശക്തമായി തുടരാന്‍ സമ്മേളനം തീരുമാനിച്ചു.
കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് മോന് ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. രാജീവ്, യു. രാജീവന്, പ്രൊഫ. ലൂസി വര്‍ഗ്ഗീസ്, സി.എസ്. സുനില്‍, റജീ ഇട്ടൂപ്പ്, ടി.എം. സുബൈര്‍, ആര്.ഡി. പ്രകാശ്, ടി. ഷാജു, എ.വി. അനില്‍കുമാര്‍, ഹനീഫ മലപ്പുറം, ഉദയകുമാര്‍, എം.വി.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

